ചെങ്ങന്നൂർ: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ 17ന് കർഷക ദിനാചരണം നടത്താൻ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് അഞ്ച് കർഷകരെ ആദരിക്കും.യുവ കർഷകൻ,നെൽ കർഷകൻ,സമ്മിശ്ര കർഷകൻ, വനിതാ കർഷക, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കർഷകൻ എന്നീ വിഭാഗങ്ങളിൽ ഉള്ളവരെയാണ് ആദരിക്കുന്നത്. ഇതിനായി പരിഗണിക്കപ്പെടേണ്ടവർ 12 ന് വൈകിട്ട് 4 ന് മുമ്പായി നഗരസഭാ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. 27 മുതൽ 30വരെ സിവിൽസ്റ്റേഷൻ പരിസരത്ത് ഓണച്ചന്ത നടത്താനും തീരുമാനിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.വി.അജയൻ, കൃഷി ഓഫീസർ കെ.ജി.റോയി,കാർഷിക വികസന സമിതി അംഗങ്ങളായ റ്റി.കെ.നാരായണൻ നായർ, പി.ജി.സതീഷ്‌കുമാർ, ബി.ഗോപാലക്കുറുപ്പ്, കെ.വിജയൻപിള്ള, തോമസ് പി വർഗീസ്, പി.ജയരാജൻ എന്നിവർ പ്രസംഗിച്ചു.