05-pukayila
കല്ലിശേരിയിൽ നിന്നും പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങൾ

ചെങ്ങന്നൂർ : ചെങ്ങന്നൂർ കല്ലിശേരി ടൗണിലെ
മണിയമ്മയുടെ മാടക്കടയിൽ നിന്ന് 2650 പാക്കറ്റ് ( 26.500 കിലോ) നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. ഒരു കവറിന് 50 മുതൽ 60 രൂപ വരെ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. സർക്കിൾ ഇൻസ്‌പെക്ടർ എസ്.സുനിലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ഐ.ഷിഹാബ് പ്രിവന്റീവ് ഓഫീസർ വി.രമേഷ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, എൻ.വി രതീഷൻ , ആശ്വിൻ, ഡ്രൈവർ ഡി അശോകൻ എന്നിവർ പങ്കെടുത്തു.