പത്തനംതിട്ട : മലങ്കര സുറിയാനി കത്തോലിക്ക സഭ പത്തനംതിട്ട രൂപതാതല എം.സി.വൈ.എംന്റെ നേതൃത്വത്തിൽ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.സംസ്‌കാരവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രതികൂല സാഹചര്യം ഉണ്ടായാൽ യഥോചിതം അഭിമുഖീകരിക്കുവാനും, സഹായമോ ശുശ്രൂഷയോ ലഭിക്കേണ്ട സാഹചര്യത്തിൽ നൽകുവാനും, മരിക്കുന്ന വ്യക്തികൾക്ക് സംസ്‌കാര ശുശ്രൂഷ ലഭ്യമാക്കുവാനുമാണ് കൊവിഡ് ടാസ്‌ക്ക് ഫോഴ്‌സ് രൂപികരിച്ചിരിക്കുന്നത്. അതിലെ ആദ്യ ബാച്ചിന്റെ പരിശീലനം പത്തനംതിട്ട രൂപതയിലെ സാമൂഹിക ക്ഷേമ വകുപ്പ് അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്നു. ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പത്മകുമാരി,ഡോ.ജിബി വർഗീസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പത്തനംതിട്ട രൂപതയിലെ 82 യുവജനങ്ങളും 26 വൈദീകരും അടങ്ങുന്നതാണ് ടാസ്‌ക്ക് ഫോഴ്‌സ്.