ഇലവുംതിട്ട: മെഴുവേലി പഞ്ചായത്തിൽ കൊവിഡ്-19 സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നുവെന്ന അറിയിപ്പുമായി ഇന്നലെ വൈകിട്ട് പൊലീസ് മൈക്ക് അനൺസ്‌മെന്റ് നടത്തി. ജാഗ്രത പാലിക്കാതെ ഇലവുംതിട്ടയിലെ വാണിജ്യയിടങ്ങളിൽ ആളുകൾ ഒത്തുകൂടുന്നുവെന്ന പരാതികളെ തുടർന്ന് സർക്കാർ സ്ഥാപനങ്ങൾ,ബാങ്ക്എ.ടി.എം കൗണ്ടറുകൾ,പെട്രോൾ പമ്പ് എന്നിവിടങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് അധികൃർ അണുനശീകരണം നടത്തി.മെഴുവേലിയിലെ മൂന്ന് വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകകയും ചെന്നീർക്കരയിലെ പലയിടങ്ങളിലും ആശങ്ക വർദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയുളളപ്പോൾ. കഴിഞ്ഞ രണ്ട് ദിവസമായി ഇലവുംതിട്ടയിൽ വൻതോതിലാണ് ആളുകൾ എത്തുന്നുണ്ട് .ഇലവുംതിട്ടയിലെ ബോധി ആശുപത്രിയിൽ ഇന്നലെ രോഗ പരിശോധന നടത്തി.രജിസ്‌ട്രേഷനും പരിശോധനയും തുടരുകയാണ്.ഇതിനിടയിൽ ചെന്നീർക്കരയിലെ അമ്പലത്തുംപാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ കണപ്പെട്ടത് പരഭ്രാന്തി പരത്തിയിരുന്നു.പരിശോധനയിൽ നെഗറ്റീവ് ഫലം വന്നത് ആശ്വാസമായി.സ്ഥാപനങ്ങളിൽ എത്തുന്നവരും ഓട്ടോയിലും മറ്റും സഞ്ചരിക്കുന്നവരും ഫോൺ നമ്പർ ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തുക,മാസ്‌ക് കൃത്യമായി ധരിക്കുക,സാമൂഹിക അകലം പാലിക്കുക,സ്ഥാപനങ്ങളിലും കടകളിലുമെല്ലാം ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ഒത്തുകൂടാതിരിക്കുക,കൊവിഡ് രോഗ മുൻകരുതൽ എല്ലാം കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കും എന്നീ അറിയിപ്പുകളാണ് പൊലീസ് നൽകിയത്.