തിരുവല്ല : പമ്പാനദിയിൽ നിരണം തേവേരി കടവിന് സമീപം അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ കടവിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കും. അഞ്ച് ദിവസം പഴക്കമുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.