അടൂർ: സിവിൽ സർവീസ് പരീക്ഷയിൽ 730-ാം റാങ്ക് നേടിയ പ്രണവ് അടൂരിന് അഭിമാനമായി. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ പ്രണവ് ഏനാത്ത് ദേശക്കല്ലുംമൂട് പ്രണവത്തിൽ മുൻ സബ് രജിസ്ട്രാർ ജയരാജിൻ്റെയും പ്ലാന്റേഷൻ കോർപ്പറേഷൻ കൊടുമൺ എസ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ജയയുടെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബി.എ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി 2017 ജൂണിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതി കൂടിക്കാഴ്ച്ചയിലും പങ്കെടുത്തെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. ഇഗ്നോയിൽ എം.എ സോഷ്യോളജി പഠനത്തിനിടെയാണ് തിരുവനന്തപുരത്തെ ഒരു കോച്ചിംഗ് സെൻ്ററിൽ പഠിച്ച് 2019 ൽ രണ്ടാമത് പരീക്ഷ എഴുതിയത്. സഹോദരി പൂജ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.