പത്തനംതിട്ട: സുബലാ പാര്‍ക്കിന് പുതുജീവൻ നൽകാൻ പദ്ധതിയായി. നിർമ്മാണം പുനരാരംഭിക്കാൻ സംസ്ഥാന ബഡ്ജറ്റില്‍ ഫണ്ട് അനുവദിച്ചിരുന്നു. നേരത്തെ എസ് സി കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരുന്നത്. കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന തുക കൊടുത്തുതീര്‍ത്തു.
പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി മൂന്ന് പതിറ്റാണ്ട് മുമ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സുബലാ ടൂറിസം പദ്ധതി. പട്ടികജാതി വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച നിർമ്മാണ പദ്ധതി കൂടിയാണിത്. അടൂർ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണം തുടങ്ങിയത്. കരാറുകരന് കുടിശിക വന്നതോടെ ഇടയ്ക്ക് പണികൾ നിറുത്തിവയ്ക്കുകയായിരുന്നു. ഇവിടെ നേരത്തെ ഉണ്ടായിരുന്ന കുളത്തിന്റെ വിസ്ത്യതി കൂട്ടുകയും ചുറ്റും മൂന്നു മീറ്റർ വീതിയിൽനടപ്പാത നിർമ്മിക്കുകയും ചെയ്തു. കരിങ്കല്ലുകൊണ്ട് ചുറ്റോടുചുറ്റും ഭിത്തികെട്ടാനായിരുന്നുപദ്ധതി. ഒരുവശത്തെ ഭിത്തി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. വെള്ളം ഒഴുകുന്ന ചാൽ, ആഡിറ്റോറിയം നവീകരണം, കിച്ചൻ ബ്ളോക്ക് എന്നിവയുടെ പണി തുടങ്ങിയെങ്കിലും പൂർത്തിയാകാതെ കിടക്കുകയാണ്. ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020 മാര്‍ച്ച് 31ന് ഉള്ളില്‍ പൂര്‍ത്തീയാക്കാനാണ് നീക്കം.
---------
*നിർമ്മാണം 3 ഘട്ടങ്ങളിലായി
ഒന്നാം ഘട്ടത്തിന് 2.90 കോടി (1.16 കോടി രൂപയുടെ പണികൾ പൂര്‍ത്തീകരിച്ചിരുന്നു)
--------------
ജില്ലാ ആസ്ഥാനത്തെ വിനോദ പാര്‍ക്ക് എന്ന നിലയിൽക്കൂടിയാണ് സുബല പാര്‍ക്കിനെ വികസിപ്പിക്കുന്നത്. ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫീ ഏരിയ, ബോട്ടിംഗ്, എക്സിബിഷൻ സ്പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളം, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം എന്നിവ ഉണ്ടാകും.
----------------
നിര്‍മ്മാണം ആറ് മാസത്തിനുളളില്‍ പൂർത്തികരിക്കാൻ ആക്ഷന്‍ പ്ലാന്‍ തയ്യാറായി. അടുത്ത ആഴ്ച പണി തുടങ്ങും.
വീണാ ജോർജ് എം.എൽ.എ