പത്തനംതിട്ട : കേരളത്തെ അഴിമതി ഭരണത്തിൽനിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസിന്റെ സമര പരിപാടി ആരംഭിക്കുന്നു. 17ന് മണ്ഡലംവാർഡ് ഭാരവാഹികൾ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ സേവ് കേരളാ സ്പീക്ക് അപ് പ്രോഗ്രാം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.പത്തനംതിട്ട ഡി.സി.സി യിൽ നടന്ന ജില്ലാതല സേവ് കേരളാ സ്പീക്ക് അപ് കാമ്പയിൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പി.മോഹൻരാജ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റിങ്കു ചെറിയാൻ, സജി കൊട്ടയ്ക്കാട്, വി. ആർ സോജി ജോൺസൺ വിളവിനാൽ, എം.സി ഷെറീഫ്, ഷാം കുരുവിള, സലിം പി ചാക്കോ, അനീഷ് വരിക്കണ്ണാമല തുടങ്ങിയവർ സംസാരിച്ചു.