തിരുവല്ല: നിരണം പഞ്ചായത്ത് കൊവിഡ് ഫസ്റ്റ് ലവൽ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് തിരുവല്ല ഗവ: എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കട്ടിൽ, മെത്ത, തലയണ തുടങ്ങിയവ നൽകി. ബാങ്ക് പ്രസിഡൻ്റ് ആർ.പ്രവീണിൽനിന്ന് മാത്യു ടി.തോമസ് എം.എൽ.എ ഏറ്റുവാങ്ങി.നിരണം മുകളടി ഗവ.യു.പി. സ്കൂളിലാണ് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.നൂറ് കിടക്കകളാണ് തയാറാക്കുന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് ലത പ്രസാദ്,ബാങ്ക് സെക്രട്ടറി പ്രസന്നകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജോളി വർഗീസ്, ഷെമീന.എച്ച്,ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വി.ജി. മധുക്കുട്ടൻ, എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ.സാമുവൽ, ജില്ലാ കമ്മിറ്റിയംഗം പി.ജി.ശ്രീരാജ്, എസ്.നസീം,ബിനീഷ് കുമാർ, മനോജ് കുമാർ എസ് എന്നിവർ പങ്കെടുത്തു.