sathyagraha
കോൺഗ്രസ് നടത്തിയ സത്യാഗ്രഹ സമരം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സ്വർണക്കടത്ത് കേസ് സി.ബി.ഐ.അന്വേഷിക്കുക, പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സ.സി. നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് പ്രിസിഡൻറ് ആർ.ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി റെജി തോമസ്,റെജി വർഗ്ഗീസ് തർക്കോലി,സജി എം.മാത്യു, ശ്രീജിത്ത് മുത്തൂർ,അജി തമ്പാൻ,പി.തോമസ് വർഗീസ്, കെ.ജെ .മാത്യു, യു.ശിവദാസ്, ബഞ്ചമിൻ തോമസ്‌, ക്രിസ്റ്റഫർ ഫിലിപ്പ്, ജിജോ ചെറിയാൻ, ഈപ്പൻ കുര്യൻ, രാജേഷ് മലയിൽ, രതീഷ് പാലിയിൽ, ശോഭ വിനു, വി.ടി.പ്രസാദ്, ബിജിമോൻ ചാലാക്കേരി, ജോൺ വാലയിൽ, ജിവിൻ പുളിംപള്ളി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി.സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.