തിരുവല്ല: താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് 12ന് രാവിലെ 11ന് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. പരമാവധി 40 വയസ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ഡയാലിസിസ് ടെക്‌നീഷ്യൻ ഡിപ്ലോമ/ബിരുദം. ഒരുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. വയസ്, മുൻപരിചയം, യോഗ്യത എന്നിവയൊക്കെ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും പകർപ്പും ഫോൺ നമ്പറും പിൻകോഡും രേഖപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഇന്റർവ്യൂവിന് വരുമ്പോൾ ഹാജരാക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.