ചിറ്റാർ: വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച പി.പി. മത്തായിയുടെ (പൊന്നു) മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് പി.സി ജോർജ് എം.എൽ. എ .നരഹത്യയ്ക്ക് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞിരുന്നുവെങ്കിലും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ വൈകുന്ന നടപടി പ്രതിഷേധാർഹമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ മത്തായിയുടെ മൃതദേഹം മറവു ചെയ്യില്ലായെന്ന നിലപാടിലാണ് ബന്ധുക്കൾ ഉള്ളത്. സംഭവമുണ്ടായി എട്ട് ദിവസം പിന്നിട്ടിട്ടും അറസ്റ്റ് വൈകിപ്പിക്കുന്ന സർക്കാർ നിലപാട് കർഷക സമൂഹത്തോടും മരിച്ച വ്യക്തിയുടെ മൃതദേഹത്തോടും കാണിക്കുന്ന അനാദരവായിട്ട് മാത്രമേ കാണാൻ കഴിയൂ. അതിനാൽ എത്രയും പെട്ടന്ന് കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും മത്തായിയെ ആശ്രയിച്ച് ജീവിച്ച കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പി.സി. ജോർജ്ജ് എം.എൽ.എ. മുഖ്യമന്ത്രിക്ക് കത്ത് നൽകി.