വെണ്ണിക്കുളം - എ.വി.ജി.എം സർക്കാർ പോളിടെക്നിക്ക് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോടെയുള്ള ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 12ന് വൈകിട്ട് നാലിന് മുമ്പ് gpcvennikulam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം.