പത്തനംതിട്ട : ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രവേശനത്തിന് ബിആർസി തലത്തിലും ക്ലസ്റ്റർ തലത്തിലും ഹെൽപ്പ് ഡസ്‌കുകൾ ആരംഭിച്ചു. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പൽ പ്രദേശത്തുമുള്ള ക്ലസ്റ്റർ സെന്ററുകളിലും 11 സബ് ജില്ലകളിലുമുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും ഹെൽപ്പ് ഡസ്‌ക് 14 വരെ പ്രവർത്തിക്കും. സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾ അടുത്തുള്ള ബിആർസിയുമായി ബന്ധപ്പെടണമെന്ന് സമഗ്രശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസർ കെ.വി. അനിൽ അറിയിച്ചു. ബിആർസികളുടെ ഫോൺ നമ്പരുകൾ: അടൂർ 04734 220620, ആറന്മുള 0468 2289104, കോന്നി 0468 2242475, കോഴഞ്ചേരി 0468 2211277, മല്ലപ്പള്ളി 0469 2785453, പന്തളം 04734 256055, പത്തനംതിട്ട 0468 2320913, പുല്ലാട് 0468 2669798, റാന്നി 04735 229883, തിരുവല്ല 0469 2631921, വെണ്ണിക്കുളം 0469 2655984.