പത്തനംതിട്ട ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 37 പേർക്ക്. എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 25 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
പുറമറ്റം ഗ്രാമപഞ്ചായത്തിലെ 2, 12, 13 വാർഡുകളെ ആഗസ്റ്റ് 5 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോണാക്കി.
ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡും കുന്നന്താനം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡും ആഗസ്റ്റ് 6 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാകും.