മല്ലപ്പള്ളി: പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി.സെന്റർ നാടിന് സമർപ്പിക്കുന്ന നിമിഷത്തിലെങ്കിലും ത്രിതല തദ്ദേശ ജനപ്രതിനിധികളുടെ സഹകരണം ഉറപ്പു വരുത്തുവാൻ ശ്രമിയ്ക്കാതിരുന്നത് പ്രതിഷേധാർഹമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: റെജി തോമസ് അംഗം എസ് വി സുബിൻ എന്നിവർ പറഞ്ഞു.