ചെങ്ങന്നൂർ: തൊഴിലുറപ്പിന് പോയവർ ക്വാറന്റൈനിൽ .കാരയ്ക്കാട്, ഉള്ളന്നൂർ, മാന്തുക, മണ്ണാറക്കോട് ഭാഗങ്ങളിൽ നിന്നുള്ള തൊഴിലുറപ്പ് കുടുംബങ്ങളാണ് ദിവസങ്ങളോളം പട്ടിണിയിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടിവന്നത്. ഇവരിൽ ഒരാളുടെ ഗർഭിണിയായ മകൾ അടൂർ ഗവ.ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. പിന്നീട് ചികിത്സിച്ച ഡോക്ടർക്ക് കൊവിഡ് സ്ഥിരികരിക്കുകയും സമ്പർക്കത്തിലുള്ള യുവതിക്കും ആറ് വയസുള്ള കുട്ടിക്കും യുവതിയുടെ അമ്മക്കും ഇവരുടെ ബന്ധുവായ മെഴുവേലി സ്വദേശിനിയും അവരുടെ വീട്ടുകാരും ഉൾപ്പടെ 6 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. ഇതോടെ ഈ ഭാഗം കണ്ടെയ്ൻമെന്റ് സോണാക്കുകയും 23 കുടുംബങ്ങൾ പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും വീഴുകയായിരുന്നു. തുടർന്ന്ഇത്രയധികം കുടുംബങ്ങൾക്ക് കൃത്യമായി ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ സാധിക്കാതെ വന്നതായി വാർഡ് കൗൺസിലർ വിശ്വകല പറഞ്ഞു. ദിവസങ്ങളോളം നിർദ്ധനരായ കുടുംബങ്ങൾക്ക് എങ്ങുനിന്നും ഒരു സഹായവും നൽകിയില്ല.ദിവസങ്ങൾക്ക് ശേഷം ഈ കുടുംബങ്ങളുടെ ദുരവസ്ഥയറിഞ്ഞ് പൊതുപ്രവർത്തകൻ അഭിലാഷ് കാരയ്ക്കാടിന്റെ നേതൃത്വത്തിൽ സൗഹൃദവേദിയുടേയും മഹാത്മാ ക്ലബിന്റെയും പ്രവർത്തകർ ഭക്ഷ്യധാന്യങ്ങളും ,പച്ചക്കറി കിറ്റുകളുമടങ്ങിയ
സഹായങ്ങൾ എത്തിക്കുകയായിരുന്നു.