അടൂർ : വൈദ്യുതി പോസ്റ്റിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പറക്കോട് വടക്ക് മുളയ്ക്കൽ പടിഞ്ഞാറ്റതിൽ വിശ്വംഭരന്റെ മകൻ വൈശാഖ് (അച്ചു- 27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പാലമുക്ക് - പന്നിവിഴ റോഡിൽ മുല്ലൂർകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് വൈശാഖ് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിട്ടില്ലാത്തതിനാൽ തല പൂർണമായും തകർന്നു. മൃതദേഹം അടൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . കുവൈറ്റിലായിരുന്ന വൈശാഖ് അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തിയത്. പറക്കോട് വടക്ക് താമസിച്ചിരുന്ന ഇവർ രണ്ട് വർഷമായി പറക്കോട് അറുകാലിക്കൽ ക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത്. മാതാവ് : ശോഭനകുമാരി. സഹോദരി : വിദ്യ.