പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു .തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ചൊവ്വാഴ്ച വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.കടുത്ത പനിയെ തുടർന്ന് ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. ഓമല്ലൂരിന് സമീപം മാത്തൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ജീവനക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നത് ഇദ്ദേഹമാണ്. ഓടിക്കുന്ന വാഹനത്തിനുള്ളിൽ തന്നെയാണ് മിക്കപ്പോഴൂം വിശ്രമവും. കൊവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ പ്രവർത്തകരെ കൊണ്ടു പോകുന്ന വാഹനത്തിലെ ഡ്രൈവറും കൂടിയാണ്. നേരത്തെ കുമ്പഴ ക്ലസ്റ്ററിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഫീസ് അണുവിമുക്തമാക്കി .ഡ്രൈവറുടെ സമ്പർക്ക പട്ടിക വിപുലമാണ്.