06-sports-council
പത്തനംതിട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കര്യാലയത്തിൽ കായിക താരങ്ങൾക്കും, പരിശീലകർക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം പത്തനംതിട്ട ജില്ലാ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി.ബിജു, ജില്ലാ പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന് കൈമാറുന്നു

പത്തനംതിട്ട: , പത്തനംതിട്ട ജില്ലയിലെ പരിശീലകർ, കായികതാരങ്ങൾ, കായിക താരങ്ങളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേത്യത്വത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് നൽകി. ജില്ലാ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി.ബിജു, ജില്ലാ
പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന് മരുന്ന് കൈമാറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ.എസ്.നായർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ എസ്.കെ.ജവഹർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രസന്നകുമാർ, യോഗാ അസോസിയേഷൻ പ്രസിഡന്റ് ശ്രീജേഷ്.വി.കൈമൾ, ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.പ്രസാദ് എന്നിവർ പങ്കെടുത്തു. ഡോ.ആർ.റജികുമാർ ക്ളാസെടുത്തു.