ചെങ്ങന്നൂർ: ദുബായ് പോർട്ടിൽ ജോലി വാഗ്ദ്ധാനം ചെയ്ത് പണം അപഹരിച്ചതായി പരാതി. ചെങ്ങന്നൂർ വാഴാർ മംഗലം സ്വദേശിസതീഷ് കുമാറാണ് തട്ടിപ്പിന് ഇരയായത്. ഫേസ് ബുക്കിൽ കണ്ട മേൽവിലാസത്തിലാണ് ബന്ധപ്പെട്ടത്. ഇലക്ട്രീഷ്യനായ സതീഷനോട് രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ 8100 രൂപയും, എംബസി ഫീസായി 12000 രൂപയും, വിസക്കും പ്രോസസിംഗിനുമായി 95000 രൂപയും, സെക്യൂരിറ്റി ഡപ്പോസിറ്റ്, ഓൺലൈൻ രജിസ്‌ട്രേഷൻ, എൻട്രി പെർമിറ്റ് കൊറിയർ ചാർജ്, കൊറോണ ടെസ്റ്റ്. ചാർട്ടർ ഫ്‌ളൈറ്റ് ചാർജ് എന്നിങ്ങനെ 3,84000 രൂപയും ആവശ്യപ്പെട്ടു. പണം ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് പലപ്പോഴായി അയച്ചു. വിസ നൽകിയെങ്കിലും കൊണ്ടുപോകാൻ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി,