തിരുവല്ല: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച മത്തായിയുടെ കുടുംബത്തെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്നും മത്തായിയുടെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നും കേരള കൗൺസിൽ ഒഫ് ചർച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി.തോമസ് എന്നിവർ ആവശ്യപ്പെട്ടു. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഡ്വ. പ്രകാശ് പി.തോമസ്, കെ.സി.സി.കമ്മ്യുണിക്കേഷൻ കമ്മിഷൻ ചെയർമാൻ വർഗീസ് പോത്തൻ എന്നിവർ മത്തായിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.