07-pandalam-kattu
കഴിഞ്ഞ വെളുപ്പിന്നുണ്ടായ കൊടും കാറ്റിൽ പന്തളം മങ്ങാരം ഭാഗത്ത് വൻ കൃഷി നാശവും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച സ്ഥലവും ചിറ്റയം ഗോപകുമാർ എം എൽ എ സന്ദർശിക്കുന്നു

പന്തളം: മങ്ങാരം ഭാഗത്തുണ്ടായ കാറ്റിൽ മരം വീണും കാർഷിക വിളകൾ നശിച്ചും നഷ്ടം സംഭവിച്ച പ്രദേശങ്ങൾ ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിച്ചു. സി.പി.ഐ നേതാക്കളായ കെ.രാജേന്ദ്രൻ, എസ്.അജയൻ, വിജയകുമാർ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു. മങ്ങാരം ഐവേലിൽ ഉണ്ണികൃഷ്ണൻ, മങ്ങാരം മന്നത്ത് ഉണ്ണികൃഷ്ണൻ, നന്ദനത്തിൽ ഉഷാകുമാരി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ എന്നിവരുടെ പറമ്പിലാണ് നാശമുണ്ടായത്.