മല്ലപ്പള്ളി- ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കൈമാറ്റ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചു. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. സാമൂഹ്യ മാദ്ധ്യമത്തിലൂടെ പൊതു അറിയിപ്പ് നൽകിയിരുന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ആരേയും പ്രത്യേകം ക്ഷണിക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല