മല്ലപ്പള്ളി : പഞ്ചായത്ത് കൊവിഡ്-19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കീഴ്വായ്പൂര് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തന സജ്ജമായി. അഡ്വ.മാത്യു ടി തോമസ് എം.എൽ.എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസും ചേർന്ന് ആരോഗ്യവകുപ്പിനായി തുറന്നുകൊടുത്തു.പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുമേൽ അദ്ധ്യക്ഷത വഹിച്ചു.തഹസീൽദാർ എം.ടി. ജെയിംസ്, വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ,പ്രകാശ് കുമാർ വടക്കേമുറി, അംഗങ്ങളായ പ്രിൻസി കുരുവിള, റീനാ യുഗേഷ്, ജേക്കബ് തോമസ്, മോളി ജോയ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സീനിഷ് പി.ജോയ്, ഡപ്യൂട്ടി തഹസീൽദാർ വറുഗീസ് മാത്യു, അലക്സ് കണ്ണമല, ജോർജ്ജുകുട്ടി പരിയാരം, കെ.ജി. സാബു, സെക്രട്ടറി പി.കെ.ജയൻ, വില്ലേജ് ഓഫീസർ ജി രശ്മി, ഡോ.സ്വപ്ന ജോർജ്ജ്, അസി.സെക്രട്ടറി സാം കെ സലാം എന്നിവർ പങ്കെടുത്തു. എൻ.ജി.ഒ യൂണിയൻ, മല്ലപ്പള്ളി സീനിയർചേംബർ, മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹായങ്ങൾ ചടങ്ങിൽ എം.എൽ.എ ഏറ്റുവാങ്ങി. കൊവീഡ് ആശുപത്രിക്ക് എം.എൽ.എ നൽകിയ ഇലക്ട്രോണിക് ഉപകരണങ്ങൾ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഏറ്റുവാങ്ങി.