പത്തനംതിട്ട : കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരിക്കുപറ്റിയവർക്കുമായുള്ള സ്വയംതൊഴിൽ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ . വീഡിയോ കോൺഫറൻസ് മുഖേന ജീവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .
വീണാജോ‌ർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ പി.ബി നൂഹ്, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ, ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യൽ സയൻസ് ക്രിമിനോളജി വിഭാഗം മേധാവി പ്രൊഫ.. വിജയരാഘവൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ എ.ഒ അബീൻ, ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ചുമതല വഹിക്കുന്ന ജാഫർ ഖാൻ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി നടന്ന വെബിനാർ വെല്ലൂർ അക്കാഡമി ഒഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ അഡ്മിനിസ്‌ട്രേഷനിലെ പ്രൊഫ. ഡോ.എ.മദൻരാജ് നയിച്ചു. കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന ട്രഷറർ എം.ബി ദിലീപ് മോഡറേറ്ററായി.