07-cgnr-kattu
പാണ്ടനാട് നോർത്ത് കാഞ്ഞി രംകുറ്റിയിൽ ഗിരീഷ് കുമാറിന്റെ വീടിനു മുകളിൽ പ്ലാവ് കടപുഴകി വീണ് മേൽക്കൂര തകർന്ന നിലയിൽ

ചെങ്ങന്നൂർ: ഇന്നലെ വെളുപ്പിന് ആറരയോടെ വീശിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ നാശം. മിക്കയിടങ്ങളിലും വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് പോസ്റ്റുകൾ തകർന്നു. വൈദ്യുതിയും തകരാറിലായി. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.ചുഴലിക്കാറ്റിൽ അയൽവാസിയുടെ പറമ്പിലെ മരം വീണ് പാണ്ടനാട് നോർത്ത് കാഞ്ഞിരംകുറ്റിയിൽ ഗിരീഷ് കുമാറിന്റെ വീടിന്റെ മേൽക്കൂര നശിച്ചു. ചുവരുകൾക്ക് വിള്ളലുണ്ടായി. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
വാഴാർ മംഗലം കൃഷ്ണകൃപയിൽ സതീഷ് കുമാറിന്റെ വീട്ടുവളപ്പിലെ തേക്കുമരം കടപുഴകി വീണ് മതിലിടിയുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്തു.