covid
കൊവിഡ് നിർവ്യാപനത്തിന്റെ ഭാഗമായി മല്ലപ്പള്ളി പൊലീസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തുന്നു

മല്ലപ്പള്ളി കൊവിഡ് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് മല്ലപ്പള്ളി ടൗണിൽ പരിശോധന നടത്തി. പൊലീസ് നായ സാമന്തയെ ഉപയോഗിച്ചായിരുന്നു നിരീക്ഷണം നടത്തിയത്. നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് നേതൃത്വം നൽകിയ പരിശോധനയിൽ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ പൊതുനിരത്തിൽ ഉണ്ടോയെന്നും കടകളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ടോയെന്നും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പ്രത്യേകം പരിശീലനം നേടിയ നായ മല്ലപ്പള്ളി, ആഞ്ഞിലിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി സി.ഐ സി.ടി. സഞ്ജയ് അറിയിച്ചു.