അടൂർ : സമ്പർക്കത്തിലൂടെ പഴകുളം, മങ്ങാട് എന്നിവിടങ്ങളിൽ മൂന്ന് പേർക്കുവീതവും കോട്ടമുകളിൽ ഒരാൾക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. അടൂർ ക്ളസ്റ്ററിൽ നിന്നും രോഗം ബാധിച്ച പഴകുളം സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കത്തിലൂടെയാണ് അയൽവാസിയായ 38 കാരനായ പിതാവിനും 10 ഉം 6 ഉം വയസുള്ള രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചത്. ജനറൽ ആശുപത്രിയിൽ നിന്നു രോഗം ബാധിച്ച മങ്ങാട് സ്വദേശിനിയായ യുവതിയുടെ ബന്ധുവഴി 34 വയസുള്ള പിതാവിനും പത്തും പതിനൊന്നും വയസുള്ള മക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കുമ്പഴ ക്ളസ്റ്ററലുള്ള കോട്ടമുകൾ സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ