പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മത്തായി മരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്തായിയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരുവിധ നിയമങ്ങളും പാലിക്കാതെ നിരപരാധിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാരായ വനപാലകരെ സ്ഥലം മാറ്റിയതുകൊണ്ടുമാത്രം ചെയ്ത കുറ്റത്തിന് പരിഹാരമാവില്ല, കൊലപാതകത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, അടൂർ പ്രകാശ് എം.പി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, മാലേത്ത് സരളാദേവി, സാമുവൽ കിഴക്കുപുറം, അനിൽ തോമസ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, എ.ഷംസുദ്ദിൻ, സജി കൊട്ടയ്ക്കാട്, റോബിൻ പീറ്റർ, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സതീഷ്, വി.എ.അഹമ്മദ് ഷാ, റോയിച്ചൻ എഴിക്കകത്ത്, എ.സന്തോഷ് കുമാർ, ബഷീർ വെള്ളത്തറ, എ.ബഷീർ, ഷെമീർ തടത്തിൽ, നഹാസ് പത്തനംതിട്ട എന്നിവരും ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.