ചിറ്റാർ :വീട്ടിൽ വാറ്റ് നടത്തുന്നതിനിടെ വയ്യാറ്റുപുഴ പുലയൻപാറ വലിയകുളത്തിൽ ബിനുവിനെ 35ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവുമായി പൊലീസ് അറസ്റ്റുചെയ്തു ഇന്നലെ വൈകിട്ട് 6 മണിയോടെ സി ഐ രാജേന്ദ്രൻ പിള്ള, എസ് ഐ സുരേഷ് പണിക്കർ ഗോകുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.