തിരുവല്ല: സ്വർണ്ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് സി.ബി.ഐ.അന്വേഷിക്കുക, പി.എസ്.സിയെ നോക്കുകുത്തിയാക്കിയുള്ള പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവല്ല ബ്ലോക്കിലെ ഡി.സി.സി. ഭാരവാഹികൾ ബ്ലോക്ക് കോൺഗ്രസ് ഭവനിൽ സത്യാഗ്രഹ സമരം നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു..ജേക്കബ് പി.ചെറിയാൻ, സജി എം.മാത്യു, യു.ശിവദാസ്, ശ്രീജിത്ത് മുത്തൂർ എന്നിവർ പ്രസംഗിച്ചു.