river
.

കോന്നി : അച്ചൻകോവിലാറ് കരകവിഞ്ഞതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് നാട്. കലക്കവെള്ളത്തിനൊപ്പം വൃക്ഷങ്ങളും മറ്റും ഒഴുകിയെത്തുന്നതിനാൽ അച്ചൻകോവിൽ ഉൾവനത്തിൽ ഉരുൾപൊട്ടിയതായി അഭ്യൂഹമുണ്ട്. മണ്ണിടിച്ചിൽ ഭീഷണി മൂലം മലയോര മേഖലയിലേക്ക് രാത്രിയിൽ യാത്ര നിരോധിച്ചിട്ടുണ്ട്.

താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ദുരന്തനിവാരണ സേനയുടെയും ഫയർഫോഴ്‌സിന്റെയും സേവനം മുഴുവൻ സമയവും താലൂക്കിൽ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ കൃഷിനാശം വ്യാപകമാണ്. റോഡുകൾ വെള്ളത്തിനടിയിലാവുകയും മരങ്ങൾ കടപുഴകുകയും ചെയ്‌തോടെ ഗതാഗതം താറുമാറായി. മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലാണ്. പലയിടത്തും വൈദ്യുതി വിതരണം നിലച്ചു.