08babu-george
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള സ്പിക്ക് അപ്പ് കാബെയിന്റെ ജില്ലതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജജ് നിർവ്വഹിക്കുന്നു.

പത്തനംതിട്ട : ത്രിവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയെയും ,മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ജീവനക്കാരുമായും വ്യക്തിപരമായി അറിയാമെന്ന എൻ.ഐ.എയുടെ കണ്ടെത്തൽ ഗൗരവതരമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാന മനുസരിച്ച് നടത്തുന്ന സേവ് കേരള സ്പിക്ക് അപ്പ് കാമ്പെയിന്റെ രണ്ടാം ഘട്ടമായി പത്തനംതിട്ടയിൽ നടന്ന ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം .മുഖ്യമന്ത്രി രാജിവെയ്ക്കുന്നതുവരെ പ്രേക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കിഴക്കുപുറം,അഡ്വ.ജോൺസൺ വിളവിനാൽ ,അഡ്വ. സോജി മെഴുവേലി, അഡ്വ. ലാലു ജോൺ ,എം.സി. ഷെറീഫ് , എ.സുരേഷ് കുമാർ ,സലിം പി. ചാക്കോ , റെനീസ് മുഹമ്മദ് ,ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.