കോന്നി: അച്ചൻകോവിലാറ്റിൽ ചാടിയ യുവാവിനെ കാണാതായി. തണ്ണിത്തോട് മുരളീ സദനത്തിൽ എം. കെ. പ്രസാദിന്റെ മകൻ ശബരീനാഥ്(26) ആണ് ഇന്നലെ രാവിലെ 9 മണിയോടെ മുരിങ്ങമംഗലം പാലത്തിൽ നിന്ന് ചാടിയത്. പാലത്തിൽ ബൈക്ക് വച്ച ശേഷം ആറ്റിലേക്ക് എടുത്തുചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശബരീനാഥിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് വലഞ്ചൂഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ബൈക്കിന്റെ രജിസ്‌ട്രേഷന് വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. . ബി. ടെക് ബിരുദധാരിയാണ്. മാതാവ്- ലൂസി, സഹോദരി- മാളു.