പത്തനംതിട്ട : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വ്യാപാരികൾ അസാധാരണമായ സ്ഥിതിവിശേഷത്തെ നേരിടുന്ന സാഹചര്യത്തിൽ നിലവിലെ കൊവിഡ് 19 മാനദണ്ഡപ്രകാരം വ്യാപാര സ്ഥാപനങ്ങളിൽ വന്നുപോകുന്ന ഉപഭോക്താക്കളുടെ പൂർണ വിവരങ്ങ
ശേഖരിച്ചു വയ്‌ക്കേണ്ടതാണ് . വിവര ശേഖരണത്തിന് വരുന്ന അധിക ചെലവ് കുറക്കുന്നതിനും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനും വ്യാപാരി വ്യവസായി സമിതി സൗകര്യം ഒരുക്കുന്നു. https://ksvs.online/shop/ കൊവിഡ് ബുക്ക് എന്ന അപ്ലിക്കേഷൻ വഴിയാണ് സന്ദർശക രജിസ്റ്റർ ഓണ്‌ലൈനായി ലഭിക്കുന്നത് . മറ്റു ചില വ്യാപാര സംഘടനകൾ ഇതേ സംവിധാനം വ്യാപാരികളിൽ നിന്നും വലിയ തുക ഈടാക്കി നൽകുമ്പോൾ, വ്യാപാരി വ്യവസായി സമിതി തികച്ചും സൗജന്യമായി നൽകുന്നുവെന്ന പ്രതേകതയും ഉണ്ട് . തികച്ചും സൗജന്യവും ലളിതവുമാണ്.