തുമ്പമൺ:അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിൽ വെള്ളപൊക്കമുണ്ടായാൽ അടിയന്തരമായി എടുക്കേണ്ടുന്ന മുൻ കരുതൽ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ തുമ്പമൺ പഞ്ചായത്തിൽ ദുരന്തദിവാരണ യോഗം ചേർന്നു. വെള്ളം കയറിയാൽ ആളുകളെ മാറ്റിപാർപ്പിക്കുന്നതിനായി മുട്ടം എൽ.ഡി.എസ്, പട്ടിക ജാതി നഴ്‌സറി സ്‌കൂൾ,തുമ്പമൺ യു.പി.എസ്,തുമ്പമൺ എം.ജി.എച്ച്.എസ്.എസ്.,സെന്റ് ജോൺ എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളും നിരീക്ഷണത്തിൽ കഴിയുന്നവർക്കായി എം.എസ്.സി.എൽ.പി.എസും അസുഖബാധിതരെ മർത്തോമ്മ പാരിഷ് ഹാളിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കമ്പന്റെ റിലും പാർപ്പിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചു.യോഗത്തിൽ തഹസീൽദാർ ബീന.എസ്.ഹനീഫ്, പ്രസിഡന്റ് സഖറിയാവർഗീസ്,സെക്രട്ടറി ആർ.ശ്രീലേഖ,വില്ലേജ് ആഫീസർ സിന്ധു,വിവിധ പാർട്ടി നേതാക്കന്മാരായ ഉമ്മൻ ചക്കാലയിൽ, കെ.പി.മോഹനൻ, ശ്രീജു തുമ്പമൺ റെജി.പി.എസ് എന്നിവർ പങ്കെടുത്തു.