പന്തളം: പന്തളം കുരമ്പാല ആതിരമല ഐ എച്ച് ഡി പി കോളനിയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ചിറ്റയം ഗോപകുമാർ എം. എൽ..എ പറഞ്ഞു.പ്രദേശവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത് പട്ടികജാതി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 2006 ൽ സി എസ് സുജാത എം പി യുടെ ഫണ്ടിൽ നിന്ന് തുക ഉപയോഗിച്ച് കിണറും മോട്ടറും പൈപ്പ് ലൈനും നൽകിയിരുന്നു. ഇപ്പോൾ മോട്ടർ തകരാറായതാണ് ജനങ്ങളുടെ കുടിവെള്ളം മുട്ടാൻ കാരണമായത്..വാട്ടർ അതോറിറ്റിയുടെയും ഇലക്ട്രിസിറ്റിയുടെയും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തിങ്കളാഴ്ച രാവിലെ 11ന് ചേർന്ന് കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കും സി.പി.എം ഏരിയാ കമ്മറ്റി അംഗം ആർ.ജ്യോതികുമാർ, നഗരസഭ ചെയർപേഴ്‌സൺ ടി.കെ.സതി, വൈസ് ചെയർമാൻ ആർ.ജയൻ, സി.പി . എം കുരമ്പാല എൽ സി സെക്രട്ടറി ബി.പ്രദീപ്, സി.പി.ഐ പന്തളം ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ രാജേന്ദ്രൻ, സി.പി. എം കുരമ്പാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.കമലാസനൻ പിള്ള, പി ഗോപിനാഥക്കുറുപ്പ്, എ.രാമൻ, ആർ.രാജേഷ്‌കുമാർ, ജി.വിജയകുമാർ, കൗൺസിലർ അജിതകുമാരി സി.പി.ഐ കുരമ്പാല തെക്ക് ബ്രാഞ്ച് സെക്രട്ടറി പ്രദീപ് കുരമ്പാല തുടങ്ങിയവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.