മല്ലപ്പള്ളി:കനത്ത മഴയെ തുടർന്ന് മല്ലപ്പള്ളി സെന്റ് മേരീസ് എൽ.പി.എസി ലെ ക്യാമ്പിലേക്ക് 2കുടുംബങ്ങളിലെ 10 പേരെയും വെണ്ണിക്കുളം സെന്റ് ബഹനാൻസ് എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് വെണ്ണിക്കുളം ഇടത്തറ കോളനിയിലെ ഒരു കുടുംബത്തിലെ 5 പേരെയും മാറ്റി പ്പാർപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ആനിക്കാട് വെങ്ങളത്തുകുന്ന് നിവാസികളായ 3 കുടുംബങ്ങളിലെ 8 പേരെ വെങ്ങളത്തുകുന്ന് പി.ആർ.ഡി.എസ് മന്ദിരത്തിലെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.