പത്തനംതിട്ട : തിരുവല്ല താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 68,02509 രൂപയുടെ കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെ വിതരണം നടത്തി. മാത്യു ടി.തോമസ് എംഎൽഎഉദ്ഘാടനം ചെയ്തു. . തിരുവല്ല താലൂക്ക് ആശുപത്രിക്ക് 68,02509 രൂപയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് 43 കോടി രൂപയും കൊവിഡ് കാലത്ത് അനുവദിച്ചതായി എംഎൽഎ പറഞ്ഞു. 2
തിരുവല്ല നഗരസഭ ചെയർമാൻ ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജേക്കബ് ജോർജ് മനയ്ക്കൽ, വാർഡ് അംഗം ബിജു ലങ്കാഗിരി, എച്ച്എംസി മെമ്പർമാരായ എം.പി.ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ വേണാട്, പ്രേംജിത്ത് ശർമ, കുരുവിള കുഞ്ഞ്, മുനിസിപ്പൽ സെക്രട്ടറി സജികുമാർ, ആശുപത്രി ലേ സെക്രട്ടറി ബിജി സി. മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. അജയ് മോഹൻ, ആർഎംഒ ഡോ.എം. അരുൺ തുടങ്ങിയവർ സംസാരിച്ചു.നാല് ഓക്‌സിജൻ കോൺസൻട്രേറ്റർ, നാല് ബൈപാസ് വെന്റിലേറ്റർ, ഐസിയു കോട്ട് 10 എണ്ണം, ഏഴ് മൾട്ടിപാരാമോണിറ്റർ, ഒരു വീഡിയോ ലാരിഗോസ്‌കോപ്പ്, സിറിഞ്ച് പമ്പ്, മൾട്ടിപാരാമീറ്റർ, ഇ.സി.ജി.മെഷീൻ, എ.ബി.ജി.മെഷീൻ, വെയിൻ ഡിറ്റക്ടർ, പോർട്ടബിൾ വെന്റിലേറ്റർ, അൾട്രാസൗണ്ട് മെഷീൻ, ക്രാഷ് കാർട്ട്, കാഫ് പമ്പ്, വെന്റിലേറ്റർ ഐസിയു തുടങ്ങിയ 15 ഇനങ്ങളാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ സപ്ലൈ ഓർഡർ നൽകിയത്. ഇതിൽ ഒമ്പത് ഇനങ്ങൾ ലഭിച്ചു.