ചെങ്ങന്നൂർ: കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് നഗരസഭാ പ്രദേശത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. നാലു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 18 പേരെ ക്യാമ്പിലേക്ക് മാറ്റി. കീഴ്‌ചേരിമേൽ ഗവ.ജെ.ബി. സ്‌കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. അടിയന്തരമായി എൻജിനീയറിംഗ് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് തഹസിൽദാർക്ക് നിർദ്ദേശം നൽകി. മംഗലം, മിത്രപ്പുഴപ്പാലത്തിന് സമീപമുള്ള മൂന്ന് വീടുകളിലും അങ്ങാടിക്കൽ കുറ്റിച്ചിറ കടവിലെ ഒരു വീട്ടിലും വെള്ളം കയറിയതിനെ തുടർന്നാണ് വീടുകളിലെ 18 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയത്. അടിയന്തര സാഹചര്യമുണ്ടായാൽ 9446181817, 9847571856.എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.