ചിറ്റാർ : ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ, ചിറ്റാർ പഞ്ചായത്തിലെ വയ്യാറ്റുപുഴ, മീൻകുഴി, വലിയകുളങ്ങരവാലി സീതത്തോട് പഞ്ചായത്തിലെ മുണ്ടപാറ, കുന്നം പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളത്.
ചിറ്റാർ, സീതത്തോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചിറ്റാർ പഞ്ചായത്തിലെ വയ്യാറ്റുപുഴ സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മീൻകുഴി, കുളങ്ങരവാലി പ്രദേശത്തുനിന്നുമുള്ള കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. കുറച്ച് ആളുകൾ മറ്റ് സ്ഥലത്തുള്ള ബന്ധുവീടുകളിൽ മാറിത്താമസിക്കുകയാണ്.