പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ ഇന്നലെ 60 സെന്റിമീറ്റർ വീതം ഉയർത്തി. സീതത്തോട്, ആങ്ങമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ 100 സെന്റീ മീറ്റർ വരെ ജലം ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരങ്ങളിൽ ഡാം തുറക്കുന്നത് സംബന്ധിച്ച് ജാഗ്രത നിർദേശം നൽകി.
കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.