പന്തളം: പന്തളത്ത് 2018ലെ സ്ഥിതി ആവർത്തിക്കുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളായ മുടിയൂർക്കോണം നാഥനടി, പുതുമന, ചെറുകോണം,ഐരാണിക്കുടി ,ശാസ്താംവട്ടംഎന്നിവിടങ്ങളിലാണ് ആദ്യം വെളളം കയറുന്നത്. ഇന്നലെ രാത്രിയോടെ ചെറുകോണത്ത് അമ്പിളി രാജേന്ദ്രന്റെ വീട്ടിൽ വെള്ളം കയറി.. ഇവർ മുക്കത്തുള്ള അങ്കണ വാടിയിലേക്ക് സാധനസാമഗ്രികൾ മാറ്റി. കടയ്ക്കാട് ഷെഹന മൻസിലിൽ ഷെഫാൻ, പുത്തൻവീട്ടിൽ സലീം എന്നിവരുടെ വീടുകളിലും വെള്ളം കയറി.
നാഥനടി കളത്തിലെ 4 വീടുകൾക്ക് സമീപം വരെ വെള്ളം എത്തി ഇന്ന് പുതുമന ഭാഗങ്ങളിലെ പത്തോളം വീടുകളിൽ വെളം കയറാൻ സാദ്ധ്യതയുണ്ട്. ഈ ഭാഗത്ത് ആളുകളെ മുടിയൂർക്കോണം എം ടി എൽ പി സ്‌കൂളിലേ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് ചിറ്റയം ഗോപകുമാർ എം.എൽ എ, നഗരസഭാ അദ്ധ്യക്ഷ റ്റി.കെ.സതി, വൈസ് ചെയർമാൻ ആർ.ജയൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാരാമചന്ദ്രൻ സൂപ്രണ്ട് ലേഖ. തഹസീൽ ദാർമാരായ ബീന എസ് ഹനീഫ, ജോൺ സാം, ഡെപ്യൂട്ടി തഹസീൽദാർ ഷൈനി ബേബി, വില്ലേജ് ഓഫീസർ.ജെ സിജു എന്നിവർ ഇന്നലെ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.