പത്തനംതിട്ട : പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികൾ ഇന്നു രാവിലെ എത്തും. 15 ബോട്ടുകൾ ഉൾപ്പെടെയാണ് മത്സ്യത്തൊഴിലാളികൾ എത്തുക. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് അഭ്യർഥിച്ചതു പ്രകാരം കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ മത്സ്യ തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം. 2018ലും 2019ലും വെള്ളപ്പൊക്കമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം കൊല്ലം ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിരുന്നു.