പത്തനംതിട്ട : ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ..എഫ്) ഒരു ഓഫീസറും 22 അംഗങ്ങളും മൂന്നു ബോട്ടും അടങ്ങുന്ന ടീം ഇന്നു പുലർച്ചെ മൂന്നോടെ പത്തനംതിട്ടയിൽ എത്തുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. എൻ.ഡി.ആർഎഫ് ടീമിനെ എത്തിയാൽ ഉടൻ തന്നെ റാന്നിയിൽ വിന്യസിക്കും. സേലത്തു നിന്നാണ് എൻ.ഡി.ആർഎഫ് ടീം വരുന്നത്.