local
വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രത്തിന് സമീപം റോഡ് നിശേഷം തകർന്ന് ചളിവെളളം കെട്ടിക്കിടക്കുന്നു

പത്തനംതിട്ട: വള്ളിക്കോട് കൈപ്പട്ടൂർ റോഡ് തകർന്നു. നാല് കിലോമീറ്റർ ദൂരത്തിൽ റോഡ് തകർന്ന് കിടക്കുകയാണ്. അഞ്ച് വർഷം മുമ്പാണ് റോഡ് പണി നടത്തിയത്.തൃക്കോവിൽ ക്ഷേത്രത്തിന് സമീപത്തെ വളവിൽ റോഡ് നിശേഷം തകർന്ന് കിടക്കുകയാണ്.വൻ കുഴികൾ രൂപപ്പെട്ട് ചളിവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇതു വഴിയുള്ള യാത്രയും അപകടം നിറഞ്ഞതായിട്ടുണ്ട്. രാത്രി ഇതുവഴി വന്നാൽ അപകടം ഉറപ്പാണ്. ഇവിടത്തെ കുഴികളിൽ ഇരുചക്ര വാഹന യാത്രികർ വീണ് പരിക്കേൽക്കുന്നത് പതിവാണ്. രാവും പകലും നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. തൃപ്പാറ ക്ഷേത്രം, തൃക്കോവിൽ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് നിത്യവും നിരവധി വിശ്വസികൾ വാഹനങ്ങളിൽ വന്നു പോകുന്നതാണ്.റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ നിരവധി തവണ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടതാണ്.കനത്ത മഴ കുടി പെയ്യുന്നതോടെ ഇതുവഴി യാത്ര ദുഷ്ക്കരമായിട്ടുണ്ട്. റോഡിലേക്ക് പ്രളയജലം കയറുന്ന നിലയിലുമാണ്.