പത്തനംതിട്ട : കൊവിഡ് 19 രോഗംമൂലം പ്രതിസന്ധിയിലായ ട്രാവൽ, ടൂറിസംമേഖലയെരക്ഷിക്കാൻ അടിയന്തര പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് ട്രാവൽ ഏജൻസി അസോസിയേഷൻ പത്തനംതിട്ട (റ്റാപ്) ഓൺലൈൻ ജനറൽബോഡിയോഗംആവശ്യപ്പെട്ടു. കഴിഞ്ഞ മാർച്ച്മുതൽ ട്രാവൽ ഏജൻസികളെല്ലാംഅടഞ്ഞുകിടക്കുകയാണ്. കൊവിഡ് വ്യാപന സമയത്ത്റദ്ദാക്കിയവിമാന ടിക്കറ്റ് പലവിമാന കമ്പിനികളുംതിരിച്ചു നൽകിയിട്ടില്ല.പ്രതിസന്ധിയിലായ ഈ മേഖലയെസഹായിക്കാൻ സർക്കാരുകൾ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. റിച്ചൻ കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.എച്ച് .ഷാജി പ്രമേയം അവതരിപ്പിച്ചു. മൻസൂർ പന്തളം,വിനോദ്ചാണ്ടി,ഷിബുതോമസ്,ഷിബുറോയൽ,ബോസ് ചെറിയാൻ, മാത്യു ഏബ്രഹാം,റെജിജോൺ കുളനട എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡൻ്റ് :റിച്ചൻ കെ. ജോൺ. (ഭാരത് ട്രാവൽസ്) വർക്കിംഗ് പ്രസിഡൻ്റ് : സജിഎം. രാജൻ (ഇൻ്റർനാഷണൽ ട്രാവൽസ്, തിരുവല്ല) വൈസ് പ്രസിഡൻ്റുമാർ വേണുഗോപാൽ (വീനസ് ട്രാവൽസ്) ജോൺ വർഗ്ഗീസ്(പോപ്പുലർ ട്രാവൽസ്) അബ്ദുൽജലീൽ(ജലീൽ ട്രാവൽസ്) സെക്രട്ടറി : എം.എച്ച്ഷാജി (ഇനാം ട്രാവൽസ്) ജോയിൻ്റ്സെക്രട്ടറിമാർ നിബു നെൽസൻ (ട്രൂവൈൻ ട്രാവൽസ്) എബിതോമസ് (യുറാനസ് ട്രാവൽസ്) അഷറഫ് കെ. (കെ.സി ട്രാവൽസ്) മുഹമ്മദ് ഷാനു (സ്കൈവേൾഡ് ട്രാവൽ) ട്രഷറർ :റജി .കെ. ഏബ്രഹാം (ലോസൻ ട്രാവൽസ്).