photo
പാറക്കടവ് പാലത്തിൽ തങ്ങിനിൽക്കുന്ന വൻമരം

കോന്നി : ശക്തമായ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന അച്ചൻകോവിലാറ്റിലെ പാറക്കടവ് പാലത്തിൽ വൻ തടി കുടുങ്ങി. പത്തനംതിട്ട നഗരത്തെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ രണ്ട് തൂണുകളിലായി തങ്ങിനിൽക്കുന്ന മരം വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് ആടിയുലയുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ട്. കിഴക്കൻ മേഖലയിലെ കൂപ്പിൽ നിന്ന് ഒഴുകിവന്ന തടിയാണെന്ന് കരുതുന്നു. നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിലും ഈപാലത്തിൽ വൻമരം തങ്ങിനിന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു.