കോന്നി : വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് കോന്നി താലൂക്കിലെ 92 കുടുംബങ്ങളിൽ നിന്ന് 269 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 94 പുരുഷൻമാരും 116 സ്ത്രീകളും 59 കുട്ടികളും ഉൾപ്പെടും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 60 വയസ് കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോന്നി ഗവ. എൽ.പി സ്കൂളിൽ 29 കുടുംബങ്ങളിൽ നിന്ന് 81 പേരും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കടുംബങ്ങളിൽ നിന്ന് 13 പേരും വയ്യാറ്റുപുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 9 കുടുംബങ്ങളിൽ നിന്ന് 26 പേരും സീതത്തോട് പള്ളിപ്പടി ജമാ അത്ത് ഓഡിറ്റോറിയത്തിൽ 21 കുടുംബങ്ങളിലെ 68 പേരും സീതത്തോട് കെ.ആർ.പി.എം എച്ച്.എസ്.എസ് .എസിൽ 10 കുടുംബങ്ങളിൽ നിന്നും 36 പേരും ആങ്ങമൂഴി ഗുരുകുലം യു.പി.എസിൽ നാല് കുടുംബങ്ങളിലെ ഏഴുപേരും കൊച്ചുകോയിക്കൽ എസ്.എൻ.ഡി.പി ഹാളിൽ 14 കുടുംബങ്ങളിലെ 45 പേരും നിലവിലുണ്ട്.